പാലക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

പാലക്കാട്: പാലക്കാട് പൂളക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശി ഷഹീദയാണ് കുളിമുറിയിൽ വെച്ച് മകനെ കൊലപ്പെടുത്തിയത്. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കുടുംബം പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങിക്കിടന്ന കുഞ്ഞിനെ അമ്മ കുളിമുറിയില്‍ കൊണ്ടുപോയി കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിളിച്ചുപറഞ്ഞത്. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.