പാലാ സീറ്റിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവർത്തിച്ച് മാണി സി. കാപ്പൻ

കോട്ടയം: പാലാ സീറ്റിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവർത്തിച്ച് മാണി സി. കാപ്പൻ. പാലായിൽ തന്നെ മത്സരിക്കാനാണ് തന്‍റെ തീരുമാനം. പാലാ വിട്ടുനൽകാൻ ശരദ് പവാർ ഒരിക്കലും പറയില്ല. പാലാ ഇപ്പോഴും ചങ്കാണെന്നും കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. എൻസിപി കേന്ദ്ര നേതാവ് പ്രഫൂൽ പട്ടേൽ കേരളത്തിൽ വന്നുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയെ കാണുന്നതിനുള്ള തീയതി ഇതുവരെ അറിയിച്ചിട്ടില്ല. എന്തുകൊണ്ടാണ് സമയം അനുവദിക്കാത്തത് എന്ന് അറിയില്ലെന്നും കാപ്പൻ പ്രതികരിച്ചു. അതേസമയം, പാലാ സീറ്റിൽ തർക്കിച്ച് കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ പറഞ്ഞു.