ശബരിമല മകരവിളക്ക് ഉത്സവം ഇന്ന്


ശബരിമല മകരവിളക്ക് ഇന്ന്. വെർച്ച്വല്‍ ക്യൂ സംവിധാനത്തിലൂടെ അനുമതി ലഭിച്ച 5000 പേർക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 8.14 നാണ് മകര സംക്രമ പൂജ തുടർന്ന് അഭിഷേകവും മറ്റ് വിശേഷാൽ പൂജാ ചടങ്ങുകളും നടക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര വൈകീട്ട് 6 മണിയോടെ സന്നിധാനത്ത് എത്തും. തുടർന്നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയും മകരവിളക്ക് ദർശനവും. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണവും സുരക്ഷയുമാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed