ബലാത്സംഗക്കേസ്: ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി സുപ്രീംകോടതി തള്ളി


 

ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ആഗസ്റ്റിൽ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹർജി നൽകിയത്. മുൻ ഉത്തരവിൽ പിഴവുകൾ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹർജി തള്ളികൊണ്ട് വ്യക്തമാക്കി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്‍റെ ആവശ്യവും കോടതി നിരസിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed