ഗംഗാനദിയിൽ ബോട്ട് മറിഞ്ഞു; ഒരുമരണം; കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു
പാറ്റ്ന: ബിഹാറില്‍ 100 പേരുമായി പോയ ബോട്ടു മറിഞ്ഞു. ഒരാള്‍ മരിച്ചു. 11 പേരെ രക്ഷപെടുത്തി. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. ബഗല്‍പുരില്‍ ഗംഗാ നദിയിലാണ് ബോട്ട് മറിഞ്ഞത്. സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷപെടുത്തിയവരെ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

