ശിവശങ്കറിന്റെ കസ്റ്റഡി സർക്കാരിനെ ഭയപ്പെടുത്തുന്നില്ല : മന്ത്രി എ.കെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി സർക്കാരിനെ ഭയപ്പെടുത്തുന്നില്ലെന്ന് മന്ത്രി എ.കെ ബാലൻ. ശിവശങ്കർ കസ്റ്റഡിയിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സർക്കാർ തന്നെയാണ് ഏത് അന്വേഷണവുമാകാം എന്ന നിലപാടെടുത്തതെന്ന് എ.കെ ബാലൻ പറഞ്ഞു. കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെയെന്നും ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.