ശിവശങ്കറിനെ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിച്ചു

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കേസിൽ കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി എൻഫോഴ്‌സ്‌മെന്റ് സംഘം കൊച്ചിയിലെ ഓഫീസിലെത്തി. വൈകാതെ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നാണ് വിവരം. മുൻപ് ഹൈക്കോടതി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തളളിയ വിവരം അറിഞ്ഞ് നിമിഷങ്ങൾക്കകം അദ്ദേഹം ചികിത്സയിൽ കഴിയുന്ന ആയുർവേദ ആശുപത്രിയിലെത്തി എൻഫോഴ്‌സ്‌മെന്റ് അധികൃതർ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ കസ്‌റ്റംസ് അധികൃതരും എത്തിയിട്ടുണ്ട്. ഇ.ഡി,കസ്‌റ്റംസ് ഉദ്യോഗസ്ഥർ ഒരുമിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യും. സ്ഥലത്ത് യൂത്ത്കോൺഗ്രസ് പ്രവർത്തകർ മതിൽചാടിയെത്തി വൻപ്രതിഷേധം നടത്തി.