കെ.എം ഷാജി അധോലോക കർഷകൻ, സാന്പത്തിക സ്രോതസ് അന്വേഷിക്കണം: എ.എ റഹീം


 

തിരുവനന്തപുരം: കെ.എം ഷാജി അധോലോക കർഷകനാണെന്നും അദ്ദേഹത്തിന്റെ സാന്പത്തിയ സ്രോതസ് അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് എ.എ റഹിം. 2016 ലെ സത്യവാങ്മൂലത്തിൽ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്. ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് എ.എ റഹിം ചോദിച്ചു.
ഇതുവരെ ഒരു രാഷ്ട്രീയ നേതാവും ആരോപവിധേയൻ ആകാത്ത കാര്യങ്ങളിലാണ് ഷാജിയുടെ പേര് ഉയരുന്നതെന്ന് എ എ റഹിം പറഞ്ഞു. ഷാജിയുടെ ആസ്തികളിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സാന്പത്തിക വളർച്ചയുടെ സ്രോതസ്സ് കെ.എം ഷാജി വെളിപ്പെടുത്തണം. 2016 ൽ ഷാജിയുടെ വീട് 5660 ചതുരശ്ര അടിയെന്ന് വില്ലേജ് ഓഫീസർ അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ പിഡബ്ല്യുഡി റേറ്റ് പ്രകാരം 4 കോടിയിൽ അധികം ചെലവ് വരും. നവംബറിലാണ് വീട് അളന്ന് തിട്ടപെടുത്തിയത്. എവിടെ നിന്നാണ് ഈ പണം ഷാജിക്ക് പണം ലഭിച്ചതെന്ന് റഹിം ചോദിച്ചു.
ഇഞ്ചി കൃഷിയിൽ നിന്നുള്ള വരുമാനമാണെന്നാണ് ഷാജിയുടെ വിശദീകരണം. എന്നാൽ, 2016 ലെ സത്യവാങ്മൂലത്തിൽ കൃഷിയുള്ളതായും സൂചിപ്പിച്ചിട്ടില്ല. നികുതി അടച്ചപ്പോൾ ഈ വരുമാനം കാണിച്ചിട്ടുണ്ടോ എന്ന് റഹിം ചോദിക്കുന്നു. ഷാജി സ്വയം അപമാനിതനാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Straight Forward

Most Viewed