കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ‘നീംജി’ നേപ്പാളിലേക്ക്


കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ‘നീം ജി’ നേപ്പാളിലേക്ക്. പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ‍സ് ലിമിറ്റഡ് നിർ‍മിച്ച ഇലക്ട്രിക്ക് ഓട്ടോയുടെ 25 യൂണിറ്റാണ് ആദ്യ ഘട്ടത്തിൽ‍ നേപ്പാളിലേക്ക് കയറ്റിയയക്കുന്നത്. പുതിയ വിതരണ ഏജന്റ് വഴി ഒരു വർ‍ഷം 500 ഇ −ഓട്ടോകൾ‍ നേപ്പാളിൽ‍ വിറ്റഴിക്കാനാവുമെന്നാണ് പ്രതീക്ഷ.

 എൽ‍5 വിഭാഗത്തിൽ‍പ്പെട്ട 25 ഇ−ഓട്ടോകളുമായുള്ള വാഹനം അടുത്ത ദിവസം നേപ്പാളിലേക്ക് പുറപ്പെടും. റോഡ് മാർ‍ഗം 10 ദിവസം വേണ്ടിവരും നേപ്പാളിലെത്താന്‍. നവംബർ‍ മാസം പകുതിയോടെ കേരളത്തിന്റെ നീം ജി നേപ്പാൾ‍ നിരത്തുകളിൽ‍ ഓടിത്തുടങ്ങും. ഒറ്റ ചാർ‍ജിൽ‍ 80 മുതൽ‍ 90 കിലോമീറ്റർ‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് പ്രത്യേകത. കൊവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവറെയും യാത്രക്കാരെയും തമ്മിൽ‍ വേർ‍തിക്കാനുള്ള സംവിധാനമടക്കം നീം ജിയിൽ‍ ഒരുക്കിയിട്ടുണ്ട്.

നേപ്പാളിന് പുറമെ ശ്രീലങ്ക , ബംഗ്ലാദേശ് തുടങ്ങിയ അയൽ‍ രാജ്യങ്ങളുമായി ചർ‍ച്ച പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ഡീലർ‍മാർ‍ക്ക് പുറമെ, തമിഴ്‌നാട്, കർ‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, പഞ്ചാബ് , ഹരിയാന, ഡൽ‍ഹി, ഉത്തർ‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിതരണക്കാർ‍ തയ്യാറാവുകയാണ്.

You might also like

  • Straight Forward

Most Viewed