ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. അന്വേഷണവുമായി സഹകരിക്കാമെന്നും ഒളിവിൽ പോകില്ലെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റംസ് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടത്തുന്നത്. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ജാമ്യാപേക്ഷയിൽ ശിവശങ്കർ വ്യക്തമാക്കുന്നു. കസ്റ്റംസ് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടത്തിവരുന്നത്. ഇതിനായി വെള്ളിയാഴ്ച തെരഞ്ഞെടുത്തത് മനഃപ്പൂർവം. ഇതിനോടകം 90 മണിക്കൂറോളം തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു. അറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. നിയമവ്യവസ്ഥ അട്ടിമറിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നതെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.
അതേസമയം, ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഹർജി ഉച്ചയ്ക്കു ശേഷം പഗിണിക്കുന്നത് ആലോചിക്കാമെന്നാണ് കോടതി അറിയിച്ചത്. ഇന്നു തന്നെ ഹർജി പരിഗണിക്കണമെന്ന ശിവശങ്കറിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ എല്ലാവർക്കും അവരവരുടെ കാര്യം അർജന്‍റ് മാറ്റർ ആണെന്ന് കോടതി പറഞ്ഞു.