രാജ്യത്തെ ആദ്യ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളം


തിരുവനന്തപുരം: രാജ്യത്തെ ആദ്യ സന്പൂർണ്ണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളം. ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. ജനകീയ പങ്കാളിത്തത്തോടെയുളള വികസനത്തിന് ഏറ്റവും നല്ല മാതൃകയാണ് സ്കൂളുകൾ ഡിജിറ്റലാക്കിയതെന്നും ഉദ്യമത്തിന് തദ്ദേശ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും പിടിഎകളുടേയും വലിയ പങ്കാളിത്തമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല തകർന്നു എന്ന ആശങ്ക ഇപ്പോൾ ആർക്കുമില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസ് മുറികളുടേയും ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. 41 ലക്ഷം കുട്ടികൾക്കായി 3,74,274 ഇലക്ട്രോണിക് ഉപകരണങ്ങളാണ് നൽകിയത്. 12,678 സ്കൂളുകൾക്ക് ബ്രോഡ് ബാൻഡ് ഇൻറർനെറ്റ് സൗകര്യം 1,19,055 ലാപ്പ് ടോപ്പുകളും 69,944 മൾട്ടി മീഡിയ പ്രൊജക്ടറുകളും ഒരുലക്ഷം എസ് ബി സ്പീക്കറുകളും അടക്കമുള്ള ഉപകരണങ്ങളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യ സന്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി.

You might also like

Most Viewed