മന്ത്രി കെ.ടി ജലീലിന് കോവിഡ്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് കോവിഡ്. രോഗം സ്ഥിരീകരിച്ച മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയുമായി അടുത്ത് ഇടപഴകിയവരോടും ഉദ്യോഗസ്ഥരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ.
നേരത്തെ മന്ത്രിമാരായ തോമസ് ഐസക്കിനും ഇ.പി ജയരാജനും വി.എസ്. സുനിൽ കുമാറിനും എം.എം മണിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസക്കും ഇ.പി ജയരാജനും സുനിൽ കുമാറും രോഗമുക്തരായിരുന്നു. കഴിഞ്ഞദിവസം പേരാവൂർ എംഎൽഎ സണ്ണി ജോസഫിനും ബാലുശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്കും കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.