കൊവിഡ് ബാധിച്ച് എസ്‌ഐ മരിച്ചു; കേരളത്തിൽ ആദ്യം

കോട്ടയം: സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ചു മരിച്ചു. ഇടുക്കി ജില്ലയിലെ എസ്‌ഐ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു മരണം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലാണ് ആദ്യം ചികിത്സിച്ചിരുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്ന ഇദ്ദേഹത്തെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആന്റി വൈറല്‍ ചികിത്സ, പ്ലാസ്മ ചികിത്സ അടക്കം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.