ടിക് ടോക്കിന് യുഎസിൽ വിലക്കേർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: ചൈനീസ് ആപ്പ് ടിക് ടോക്കിനെ യുഎസിലും നിരോധിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതു സംബന്ധിച്ച ഉത്തരവിൽ ഉടൻ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഈ സേവനം ഉപയോഗിക്കാമെന്ന ആശങ്ക അമേരിക്കൻ സുരക്ഷാ വിദഗ്ദ്ധർ ഉന്നയിച്ചതിനാലാണ് നിരോധനത്തിലേക്ക് നീങ്ങുന്നതെന്നും ട്രംപ് എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തേ, ചൈനീസ് അതിർത്തിയിലെ സംഘർഷങ്ങൾക്കു പിന്നാലെ ഇന്ത്യ ടിക് ടോക്ക് ഉൾപ്പെടെ 57 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയും രംഗത്തെത്തിയത്.