എം.ശിവശങ്കറിന്റെ സാന്പത്തിക ഇടപാടുകൾ പരിശോധിച്ച് കസ്റ്റംസ്


തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സാന്പത്തിക ഇടപാടുകൾ പരിശോധിച്ച് കസ്റ്റംസ്. ഇതിന്റെ ഭാഗമായി ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് ശിവശങ്കർ നൽകിയ മൊഴിയിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യൽ.

കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം കസ്റ്റംസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.

You might also like

  • Straight Forward

Most Viewed