സാമ്പത്തിക ബാധ്യത; കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കിയ നിലയിൽ


കൊല്ലം: കശുവണ്ടി ഫാക്ടറി ഉടമയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം നല്ലില സ്വദേശി സൈമൺ(40) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് സൈമൺ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

നല്ലിലയില്‍, സൈമണും പിതാവ് മത്തായിയും കശുവണ്ടി ഫാക്ടറി നടത്തിവരികയായിരുന്നു. എന്നാൽ വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു. നാലുകോടി രൂപയുടെ കടബാധ്യതകള്‍ ഇവർക്കുണ്ടായിരുന്നു. ബാങ്കില്‍നിന്ന് ജപ്തിഭീഷണിയും നേരിട്ട സൈമൺ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഭാര്യ ആശ. മക്കൾ സഞ്ജന, ആൽവിൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed