കാഷ്മീരിൽ പാക് ഷെല്ലാക്രമണം; സൈനികന് വീരമൃത്യു


ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു. പ്രദേശവാസിക്ക് പരിക്ക്. ജമ്മുകാഷ്മീരിലെ രജൗറി, പൂഞ്ച് ജില്ലകളിൽ ഉൾപ്പെടുന്ന തർകുന്ദി സെക്ടറിലെ നിയന്ത്രണരേഖയിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സൈനികനാണ് മരിച്ചത്.

ഇന്ത്യൻ സേന തിരിച്ചടിച്ചുവെന്നും പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. രാജധാനി സ്വദേശിയായ നയമത്തുള്ള(35)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടൽ തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed