ജൂൺ 19 ന് ട്വിറ്ററിന് അവധി; കാരണം ഇതാണ്!!
ന്യൂയോര്‍ക്ക്: അമേരിക്കയിൽ അടിമത്തം നിരോധിച്ച ദിവസമായ ജൂൺ 19 അവധി ദിവസമായി പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളായ ട്വിറ്ററും സ്ക്വയറും. പോലീസ് ക്രൂരതയ്ക്ക് വിധേയനായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിനോടുള്ള ആദരസൂചകമായാണ് കമ്പനികൾക്ക് അവധി പ്രഖ്യാപിച്ചത്. ജൂൺടീൻത് എന്നറിയപ്പെടുന്ന ജൂൺ 19 ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് സിഇഒ ജാക്ക് ഡോർസി അറിയിച്ചു.
പ്രസിഡന്‍റ് എബ്രഹാം ലിങ്കൺ അമേരിക്കയിൽ അടിമത്തം അവസാനിപ്പിച്ച ദിവസമായ ജൂൺ 19 സ്വാതന്ത്ര്യ ദിനമായാണ് ആഘോഷിക്കുന്നത്. 1862ൽ ആണ് യുഎസ് കോൺഗ്രസ് അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയത്.

