കുടിയേറ്റ തൊഴിലാളികൾക്കായി ബിഗ് ബിയുടെ വക വിമാന സർവ്വീസ്


മുംബൈ: മുംബൈയിൽ‌ കുടുങ്ങിയ 700 ഓളം കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്കുപോകാൻ പ്രത്യേക വിമാനം ഏർപ്പെടുത്തി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ. നാല് വിമാനങ്ങളാണ് ബച്ചൻ യുപിയിലെ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയത്. തൊഴിലാളികൾക്കായി ട്രെയിൻ ബുക്ക് ചെയ്യാൻ ബച്ചൻ ശ്രമിച്ചെങ്കിലും ചില തടസങ്ങൾ മൂലം ഇത് സാധിച്ചില്ല. ഇതോടെയാണ് തൊഴിലാളികളെ വിമാനത്തിൽ അയച്ചത്. 

ബച്ചന്‍റെ നിർദേശപ്രകാരം അദ്ദേഹത്തിന്‍റെ അടുത്ത സഹായി രാജേഷ് യാദവ് ആണ് വിമാനങ്ങൾ തയാറാക്കിയത്. മുംബൈയിൽനിന്ന് അലഹബാദ്, ഗൊരഖ്പുർ‌, വരാണസി എന്നിവിടങ്ങളിലേക്കാണ് വിമാനം അയച്ചത്. ബുധനാഴ്ച 180 പേർ വിമാനത്തിൽ നാട്ടിലെത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed