സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ് ഒരു മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും സ്ഥിരീകരിച്ചു. കോഴിക്കോട് 10, തൃശൂര്‍ ഒന്പത് (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ഏഴ്, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ആറ്, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള നാലും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മൂന്നും ആലപ്പുഴ ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ.- 22, കുവൈറ്റ്- നാല്, ഒമാന്‍ - മൂന്ന്, നൈജീരിയ- രണ്ട്, റഷ്യ - രണ്ട്, സൗദി അറേബ്യ- ഒന്ന്) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. മഹാരാഷ്ട്ര- ഒന്പത്, തമിഴ്‌നാട്- ഒന്പത്, ഡല്‍ഹി - മൂന്ന്, കര്‍ണാടക - ഒ്ന്ന്, അരുണാചല്‍ പ്രദേശ് - ഒന്ന്, ഗുജറാത്ത് - ഒന്ന്, ഉത്തര്‍പ്രദേശ് - ഒന്ന്. അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ രണ്ടു പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


ഞായറാഴ്ച തൃശൂരിൽ മരണമടഞ്ഞ കുമാരന്‍ (87) എന്ന വ്യക്തിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴയിലെ എന്‍ഐവിയിൽ അയച്ചിരുന്നു. അദ്ദേഹത്തിന് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ 13, കാസർഗോഡ് 11, ആലപ്പുഴ ഏഴും പത്തനംതിട്ട, വയനാട് ജില്ലകളില്‍ ആറ്, കൊല്ലം നാലും തിരുവനന്തപുരം, കോഴിക്കോട് മൂന്നും കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള രണ്ടു പേരുടെ വീതവുമാണ് പരിശോധനാ ഫലം നെഗറ്റീവായത്. 1,238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed