പീരുമേട് കസ്റ്റഡി മരണം; അന്വേഷണത്തിന് പ്രത്യേക സംഘം


 

   

തിരുവനന്തപുരം: പീരുമേട് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചു. കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി കെ.എം സാബു മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘത്തിനാണ് രൂപം നൽകിയിരിക്കുന്നത്. ഇടുക്കി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജോൺസൺ ജോസഫ് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ‍. ഇടുക്കി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എസ് സാബു, ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാരായ സജു വർഗ്ഗീസ്, എസ്. ജയകുമാർ, എ.എസ്.‌ഐമാരായ പി.കെ അനിരുദ്ധൻ, വി.കെ അശോകൻ എന്നിവരും സംഘത്തിൽ ഉണ്ടായിരിക്കും.

ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘം പ്രവർത്തിക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 10 ദിവസത്തിനകം നൽകാനും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed