മുഖ്യമന്ത്രിയെ കാണുന്നതിന് സന്ദർശന സമയത്തിൽ നിയന്ത്രണം; പുതിയ ക്രമീകരണം ബുധനാഴ്ച മുതൽ
ഷീബ വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാനെത്തുന്നവരുടെ അനിയന്ത്രിത തിരക്ക് നിയന്ത്രിക്കുന്നതിനായി സന്ദർശന സമയത്തിൽ മാറ്റം വരുത്തി. വരുന്ന ബുധനാഴ്ച മുതൽ പുതിയ ക്രമീകരണങ്ങൾ നിലവിൽ വരും.
ഇതുപ്രകാരം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3:00 മുതൽ 5:30 വരെ മാത്രമായിരിക്കും മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അനുമതിയുണ്ടാവുക. അനിയന്ത്രിതമായ തിരക്ക് ഓഫീസ് പ്രവർത്തനങ്ങളെയും സുപ്രധാന യോഗങ്ങളെയും ബാധിക്കുന്നതിനാലാണ് പുതിയ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) അറിയിച്ചു.
aa

