വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
ഷീബ വിജയൻ
തിരുവനന്തപുരം: തലസ്ഥാനത്തെ വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 5:30-ഓടെ വെങ്ങാനൂർ മഹാത്മാ അയ്യങ്കാളി സ്മാരകത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ടൈറ്റസ് കുര്യനാണ് മരിച്ചത്.
KL 05 AV 3686 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള റെനോ ക്വിഡ് കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനം ഓടിക്കൊണ്ടിരിക്കെ മുൻഭാഗത്തുനിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു. ഡ്രൈവർ വാഹനം റോഡരികിലെ മതിലിനോട് ചേർത്ത് ഒതുക്കി നിർത്താൻ ശ്രമിച്ചെങ്കിലും അതിവേഗം കാറിലേക്ക് തീ ആളിപ്പടരുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. എന്നാൽ കാറിലുണ്ടായിരുന്നയാൾ സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെട്ടിരുന്നു.
aa

