സാംസ്കാ­രി­ക മേഖലയിൽ വസന്തം തി­രി­കെ­ വന്നു­: എ.കെ ബാ­ലൻ


തൃശൂർ: കേരളത്തിന്റെ സാംസ്കാരിക മേഖലയിൽ വസന്തകാലം തിരികെ വന്നെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി  എ.കെ ബാലൻ. കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ അമ്മന്നൂർ പുരസ്കാരം രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ നാടകകൃത്ത് ഗിരീഷ് കർണാടിന് സമ്മാനിക്കുകയായിരുന്നു മന്ത്രി.

സാംസ്കാരിക വസന്തത്തിന് വഴിയൊരുക്കിയത് രാജ്യാന്തര ചലച്ചിത്രോത്സവവും നാടകോത്സവവുമാണെന്നും ലോക നാടകങ്ങൾക്കൊപ്പം മലയാള നാടകങ്ങളും ഇറ്റ്ഫോക്കിലൂടെ അരങ്ങിലെത്തുന്നത് വലിയ കാര്യമാണെന്നും കേരളം കലകളുടെ സ്വന്തം നാടാണെന്ന് ഇറ്റ്ഫോക്കില‍ൂടെ കേൾക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഗീത നാടക അക്കാദമിയിലേയ്ക്കുള്ള വഴി തിരുവനന്തപുരം മാനവീയം വീഥിക്ക് സമാനമായി സാംസ്കാരിക വീഥിയാക്കി മാറ്റും. തൃശ്ശൂർ കേന്ദ്രമാക്കി സാംസ്കാരിക ഇടനാഴി രൂപീകരിക്കും. ഇറ്റ്
ഫോക്കിനായി സർക്കാർ മൂന്ന് കോടി രൂപ മാറ്റിെവയ്ക്കും. നാടകോത്സവത്തിനായി സ്ഥിരം നാടകവേദി നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇതിനായി സ്ഥലം കണ്ടെത്തി. 14 ജില്ലകളിലും സാംസ്കാരിക നിലയങ്ങൾ സ്ഥാപിക്കും. ഓരോ ജില്ലയ്ക്കും 50 കോടി രൂപ നൽകി. 700 കോടി ര‍ൂപയായ‍ിരിക്കും പദ്ധതിയുടെ മൊത്തം ചിലവ്.
ഗ്രാമാന്തരീക്ഷത്തിൽ കെ.എഫ്.ഡി.സി 100 ചെറുകിട തീയറ്ററുകൾ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

അമ്മന്നൂരിനെ അറിയുകയും കൂടിയാട്ട ചിട്ടകൾ മനസ്സിലാക്കുകയും  ചെയ്യാനായത് അഭിനയ ജീവിതത്തിന് മുതൽക്കൂട്ടായെന്ന് ഗിരീഷ് കർണാട് പറഞ്ഞു. സംഗീത നാടക അക്കാദമി അദ്ധ്യക്ഷ കെ.പി.എ.സി ലളിത അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ജി പൗലോസ് അമ്മന്നൂർ മാധവ ചാക്യാർ അനുസ്മരണം നടത്തി. സെക്രട്ടറി രാധാകൃഷ്ണൻ നായർ, പി.ഡി പ്രേംപ്രസാദ്, സേവ്യർ പുൽപ്പാട് എന്നിവർ പ്രസംഗിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed