ശബരിമല തീർഥാടനത്തിൽ പുതിയൊരു അധ്യായം രചിക്കാൻ രാജീവ്
എരുമേലി: ശബരിമല തീർഥാടനത്തിൽ പുതിയൊരു അധ്യായം രചിക്കാൻ രാജ്യസഭാ എം പി രാജീവ് ചന്ദ്രശേഖർ. രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖർ ഇന്ന് ഹെലികോപ്റ്ററിൽ എരുമേലിയിൽ ഇറങ്ങിയശേഷം ശബരിമലയിൽ പോയി ദർശനം നടത്തും.എരുമേലിയിൽ ആകാശ മാർഗം എത്താമെങ്കിൽ ഇനി മുതൽ വിവിഐപികൾക്കും വിഐപികൾക്കും ആ മാർഗം ഉപയോഗപ്പെടുത്താമെന്ന് ഇന്ന് വ്യക്തമാകും.
കേരളത്തിലെ ഏറ്റവും വലിയ തീർഥാടനകേന്ദ്രമായ ശബരിമലയിൽ എത്താൻ വിവിഐപികളും വിഐപികളും അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം യാത്രയുമായി ബന്ധപ്പെട്ടതാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾക്കു പുറമേ ഉത്തരേന്ത്യയിൽ നിന്നു തീർഥാടകർ റോഡ് മാർഗമോ തീവണ്ടി മാർഗമോ ആണ് എരുമേലിയിലും പിന്നീട് ശബരിമലയിലും എത്തുന്നത്.
ഇന്ന് രാജീവ് ചന്ദ്രശേഖർ എരുമേലിയിൽ ഹെലികോപ്റ്റർ മാർഗം എത്തുന്നതോടെ ചരിത്രം മറ്റൊരു ശബരിമല ഗതാഗത സംവിധാനത്തിന് വഴിമാറും.
രാവിലെ 10.05ന് നെടുമ്പാശേരിയിൽ നിന്നു പുറപ്പെടുന്ന ഹെലികോപ്റ്റർ 10.30ന് എരുമേലിക്കു സമീപം കൊരട്ടിയിൽ ലാൻഡ് ചെയ്യുന്നതോടെ
മുഖ്യമായും ദക്ഷിണേന്ത്യയിൽ ഒതുങ്ങിപ്പോകുന്ന ശബരിമല തീർഥാടനത്തിന് പുതിയ മാനം സൃഷ്ടിക്കപ്പെടുമെന്ന ഉറപ്പാണ് ലഭിക്കുന്നത്. എരുമേലി കൊരട്ടിയിൽ രാജീവ് ചന്ദ്രശേഖർ ഇറങ്ങുന്ന സ്ഥലം ഹെലിപാഡായി മാറ്റുന്ന ജോലികൾ ഇന്നലെ വൈകിയും തുടരുകയാണ്. സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ ഗ്രൗണ്ട് മാർക്കിങ് പണി അവസാന ഘട്ടത്തിലാണ്.

