വിവാഹസ്വപ്നങ്ങൾ ബാക്കിയാക്കി അഖിൽ യാത്രയായി; റഷ്യൻ മിസൈൽ ആക്രമണത്തിൽ മലയാളി നാവികന് ദാരുണാന്ത്യം
ഷീബ വിജയൻ
ഉക്രെയ്നിലെ ഒഡേസ തുറമുഖത്തിന് സമീപം ഗിനിയ ബിസൗ പതാകയേന്തിയ 'എം.വി ഗോൾഡൻ ലിയോ' എന്ന ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളി നാവികൻ അഖിൽ ജോയൻ (26) കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ കഴിഞ്ഞ നാല് വർഷമായി ഈ കപ്പലിലെ ചീഫ് ഓഫീസറായിരുന്നു. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാർ കൊല്ലപ്പെടുകയും അഖിൽ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.
രണ്ടു മാസത്തിന് ശേഷം വിവാഹം നടക്കാനിരിക്കെയാണ് അഖിലിന്റെ അപ്രതീക്ഷിത വിയോഗം. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി നോർക്ക അധികൃതർ റഷ്യൻ കോൺസുലേറ്റുമായും വിദേശകാര്യ മന്ത്രാലയമായും ബന്ധപ്പെട്ട് പ്രവർത്തിച്ചുവരികയാണ്. സംഭവത്തിൽ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ഡൽഹിയിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുകയും ചെയ്തു.
adsadsadsadsds

