കേരളത്തെ കടക്കെണിയിലാക്കിയത് തോമസ് ഐസക്കിന്റെ ധൂർത്ത്: ചെറിയാൻ ഫിലിപ്പ്


ഷീബ വിജയൻ

യാഥാർത്ഥ്യബോധമില്ലാത്ത ധനകാര്യ മാനേജ്‌മെന്റിലൂടെ കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് മുൻ ധനമന്ത്രി തോമസ് ഐസക്കാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. വരവറിയാതെ ചിലവഴിക്കുകയും കടം വാങ്ങി സംസ്ഥാത്തിന്റെ സമ്പദ്‌ഘടന കുളംതോണ്ടുകയും ചെയ്ത 'ധൂർത്തു പുത്രനായാണ്' ചരിത്രം തോമസ് ഐസക്കിനെ അടയാളപ്പെടുത്തുകയെന്നും അദ്ദേഹം പത്രപ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. ഐസക്കിന്റെ ഈ വികലമായ സാമ്പത്തിക നയങ്ങൾ തന്നെയാണ് ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊള്ളപ്പലിശയ്ക്ക് വിദേശത്ത് നിന്ന് മസാല ബോണ്ട് വഴി കടമെടുത്ത കിഫ്ബിയുടെ ധനവിനിയോഗങ്ങളെല്ലാം സംശയാസ്പദമാണ്. സിഎജി (CAG) മുന്നറിയിപ്പുകൾ അവഗണിച്ച് ബജറ്റിന് പുറത്തുനിന്ന് വാങ്ങിയ വലിയ കടങ്ങൾ സംസ്ഥാനത്തിന് വലിയ ബാധ്യതയായി മാറി. ഉൽപ്പാദനക്ഷമമല്ലാത്ത മേഖലകളിൽ കോടികളാണ് സർക്കാർ വലിചെറിഞ്ഞത്. ലൈഫ് ഭവന പദ്ധതിക്കായി ചെലവിട്ട തുകയുടെ വലിയൊരു പങ്ക് ഹഡ്കോയിൽ (HUDCO) നിന്നുള്ള കടമാണ്, ഇത് തിരിച്ചടയ്ക്കേണ്ട ബാധ്യത തദ്ദേശ സ്ഥാപനങ്ങൾക്കാണ്. പുതിയ വികസന പദ്ധതികൾക്ക് ഒരൊറ്റ ധനകാര്യ സ്ഥാപനത്തിൽ നിന്നും സംസ്ഥാനത്തിന് കടം കിട്ടാത്ത അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

article-image

DEFSADESADSADES

You might also like

  • Lulu Exchange
  • Straight Forward

Most Viewed