നവകേരള യാത്രയിലെ മർദനം: രേഖകൾ തിരുത്താൻ മേലുദ്യോഗസ്ഥന്റെ സമ്മർദമെന്ന് എസ്ഐമാരുടെ മൊഴി
ഷീബ വിജയൻ
നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിന്റെ രേഖകൾ തിരുത്താൻ മേലുദ്യോഗസ്ഥൻ തങ്ങളിൽ കടുത്ത സമ്മർദം ചെലുത്തിയതായി എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഓഫീസിലെ ഗ്രേഡ് എസ്ഐമാർ മൊഴി നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെയാണ് ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർ ഈ വെളിപ്പെടുത്തൽ നടത്തിയത്. തങ്ങൾ മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും കേസിൽ തങ്ങൾക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും ഇവർ വ്യക്തമാക്കി.
പോലീസ് ഫോട്ടോഗ്രാഫർ പകർത്തിയ മർദന ദൃശ്യങ്ങൾ മാത്രമേ കയ്യിലുള്ളൂവെന്നും അതിൽ ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങളില്ലെന്നും കാട്ടി കേസിലെ റഫർ റിപ്പോർട്ടിൽ 'തെളിവില്ല' എന്ന് ഇവർ എഴുതിച്ചേർത്തിരുന്നു. മേലുദ്യോഗസ്ഥന്റെ സമ്മർദത്തെ തുടർന്നാണ് ഇത്തരമൊരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കേസ് അട്ടിമറിക്കാൻ പോലീസ് ആസ്ഥാനത്ത് നിന്ന് തന്നെ നീക്കം നടന്നുവെന്ന ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് ഉദ്യോഗസ്ഥരുടെ ഈ പുതിയ മൊഴി.
asASASAS
aqSASASASD

