നവീൻ ബാബുവിന്‍റെ മരണം; കേസ് സിബിഐക്ക് വിട്ടു; മകൾക്ക് ആശ്രിതനിയമനം നൽകും
ഷീബ വിജയൻ
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെ(ട്ട) കേസ് സിബിഐക്കു വിട്ടു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. നവീ(ൻ) ബാബുവിന്റെ കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാ(ണ്) സർക്കാർ നടപടി. നവീൻ ബാബുവി(ന്റെ) മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. നിലവിലെ പോലീസ് അന്വേഷണത്തിൽ കു(ടും)ബം അതൃപ്തി പ്രകടിപ്പിക്കുകയും സംഭവത്തിനു പിന്നിൽ ദുരൂഹത സംശയിക്കു(ക)യും ചെയ്ത പശ്ചാത്ത(ല)ത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെ(ട്ട)ത്. പുതി(യ) സർക്കാർ അധികാരമേറ്റശേഷം സിബിഐ അന്വേഷണ(ത്തി)നു ശിപാർശ ചെയ്യുന്ന ആദ്യ കേസാണിത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തു സിബിഐക്കു നേരി(ട്ട്) കേസ് ഏറ്റെടുക്കാനുള്ള പൊതു അനുമതി റദ്ദാക്കിയിരുന്നതിനാൽ സംസ്ഥാ(ന) സർക്കാരിന്റെ പ്രത്യേക ശി(പാ)ർശ ഈ ഘട്ടത്തിൽ അനിവാര്യമായിരു(ന്നു). 2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയി(ൽ) കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാ(ത്ര)യയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസി(ഡ)ന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെയായിരുന്നു മരണം.
acssadasdsa

