ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ബോംബ് വർഷം, നാല് കുട്ടികളടക്കം ഒമ്പത് മരണം
ഷീബ വിജയൻ
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. ഉറക്കത്തിലായിരുന്ന സാധാരണക്കാർക്ക് നേരെ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്. ഗസ്സ സിറ്റിയിലെ വിവിധ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയാണ് രാത്രിയിൽ ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് തീപിടിക്കുകയും സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങുന്ന കുടുംബങ്ങൾ തകർക്കപ്പെട്ട കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങുകയും ചെയ്തു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും തീപിടിത്തം മൂലം രക്ഷാപ്രവർത്തനം ദുഷ്‌കരമായി. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് പലരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ സൈന്യം 3,000-ത്തിലധികം തവണ കരാർ ലംഘിച്ചതായി സർക്കാർ മാധ്യമ വിഭാഗം അറിയിച്ചു. ഈ ആക്രമണങ്ങളിൽ ഇതുവരെ 900ഓളം ഫലസ്തീനികൾ കൊല്ലപ്പെടുകയും 2,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
saddasads

