കേരള സ്റ്റോറി 2' വിന് തണുപ്പൻ പ്രതികരണം; കേരളത്തിലെ തിയേറ്ററുകളിൽ കാഴ്ചക്കാരില്ല


ഷീബ വിജയൻ
കൊച്ചി: വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ പ്രദർശനത്തിനെത്തിയ 'കേരള സ്റ്റോറി 2' വിന് കേരളത്തിലെ തിയേറ്ററുകളിൽ കാഴ്ചക്കാരില്ല. റിലീസ് ദിനത്തിൽ പലയിടങ്ങളിലും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് സിനിമ കാണാൻ എത്തിയത്. കുറഞ്ഞ എണ്ണം ആളുകൾ പോലും ഇല്ലാത്തതിനെത്തുടർന്ന് ചില തിയേറ്ററുകളിൽ ഷോകൾ റദ്ദാക്കേണ്ടി വരുന്ന സാഹചര്യവുമുണ്ട്.

കേരളത്തിന്റെ മതേതര പ്രതിച്ഛായയെ അധിക്ഷേപിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേശം പടർത്തുന്നതുമായ 'പ്രൊപ്പഗാണ്ട' സിനിമയാണിതെന്ന വ്യാപകമായ വിമർശനം കേരളത്തിൽ ഉയർന്നിരുന്നു. ഈ നിലപാട് മലയാളികൾക്കിടയിൽ സ്വാധീനം ചെലുത്തിയതാണ് സിനിമയോടുള്ള അവഗണനയ്ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. 'കേരള മോഡൽ' ഐക്യത്തെ തകർക്കാനുള്ള നീക്കങ്ങളെ മലയാളി സമൂഹം തിരിച്ചറിയുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലും നിറയുന്നത്.

article-image

jkhhjhjkhjkjkh

You might also like

  • Lulu Exchange
  • Straight Forward

Most Viewed