എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യനീക്കത്തിൽ ചതിയുണ്ടായിരുന്നു; തുറന്നടിച്ച് കെ.ബി. ഗണേഷ് കുമാർ


ഷീബ വിജയൻ
തിരുവനന്തപുരം: എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയമായ ചതിയുണ്ടായിരുന്നുവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിനെ വർഗീയ ശക്തികളുടെ തൊഴുത്തിൽ കെട്ടാനുള്ള നീക്കമാണ് നടന്നതെന്നും ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് ജി. സുകുമാരൻ നായർ പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് സുകുമാരൻ നായർ തയ്യാറായിരുന്നു. എന്നാൽ എൻ.ഡി.എ ഘടകകക്ഷി നേതാവായ തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്ക് വരുമെന്ന് പറഞ്ഞതോടെയാണ് ഇതിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായത്. ലക്ഷ്യം ഹിന്ദു ഐക്യമല്ല, മറിച്ച് വോട്ടാണെന്ന് മനസ്സിലാക്കിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി തന്നെയാണ് പിന്മാറ്റം പ്രഖ്യാപിച്ചതെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. എൻ.എസ്.എസിനെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള തുഷാറിന്റെ നീക്കത്തെ സംഘടന ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dferer

You might also like

  • Lulu Exchange
  • Straight Forward

Most Viewed