വാഗ്ദാനം പാലിച്ച് സർക്കാർ : വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി


ഷീബ വിജയൻ
കല്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽ കൈമാറിക്കൊണ്ട്, അടുത്ത മഴക്കാലത്തിന് മുൻപ് ദുരന്തബാധിതരായ എല്ലാവർക്കും സുരക്ഷിതമായ വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കല്പറ്റ ബൈപ്പാസ് റോഡിലെ ടൗൺഷിപ്പിലെത്തിയ മുഖ്യമന്ത്രി, നിർമ്മാണം പൂർത്തിയായ വീടുകൾ നേരിട്ട് സന്ദർശിച്ച ശേഷമാണ് ഉദ്ഘാടന ചടങ്ങിലേക്ക് എത്തിയത്. വീടുകളുടെ താക്കോൽദാനത്തോടൊപ്പം ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും അദ്ദേഹം നിർവ്വഹിച്ചു.

ഉദ്ഘാടന പ്രസംഗത്തിൽ, ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ടവരെ സഹായിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ മുന്നോട്ടുവന്നതിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സഹായം വാഗ്ദാനം ചെയ്ത പലരും അത് കൃത്യമായി നിറവേറ്റിയെന്നും, എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ് ഈ ടൗൺഷിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട് പൂർണ്ണമായും നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇവിടെ പുതിയ ജീവിതം തുടങ്ങാൻ അവസരമൊരുങ്ങുന്നത്.

article-image

adsadss

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed