കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക: മുഹമ്മദ് റിയാസും ടി.പി. രാമകൃഷ്ണനും വീണ്ടും ജനവിധി തേടും


ഷീബ വിജയൻ
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ എൽഡിഎഫ് തീരുമാനം. ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസും പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും വീണ്ടും മത്സരിക്കും. കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററും പട്ടികയിലുണ്ട്.

കെ.എം. സച്ചിൻ ദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരും വീണ്ടും ജനവിധി തേടും. അതേസമയം, കെ.കെ. ശൈലജ, തോമസ് ഐസക്, എം.എം. മണി എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് അന്തിമ തീരുമാനമെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിക്കുന്ന പറവൂർ സീറ്റ് ഏറ്റെടുത്ത് ശക്തനായ സ്ഥാനാർത്ഥിയെ നിർത്താനും സിപിഎമ്മിന് ആലോചനയുണ്ട്.

article-image

adsdsfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed