മുള്ളൻ പന്നിയെ തല്ലിക്കൊന്നു; വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്കെതിരെ കേസ്


ഷീബ വിജയൻ
തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെട്ട മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഒരു വീട്ടിൽ കയറിയ മുള്ളൻ പന്നിയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ശശി മരപ്പട്ടിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നേരത്തെ പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസിൽ പൂട്ടിയിട്ട സംഭവത്തിലും കടയിൽ കയറി സ്ത്രീകളെയും കുട്ടിയെയും ആക്രമിച്ച കേസിലും ശശി പ്രതിയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലും ശശിയുടെ വീട്ടിലും പരിശോധന നടത്തി.

article-image

tytyrter

You might also like

  • Lulu Exchange
  • Straight Forward

Most Viewed