സംസ്ഥാന ബജറ്റ് ജനുവരി 29-ന്; 15-ാം നിയമസഭയുടെ അവസാന സമ്മേളനം 20-ന് തുടങ്ങും
ഷീബ വിജയൻ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20-ന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. ജനുവരി 29-നാണ് സംസ്ഥാന ബജറ്റ് അവതരണം. ആകെ 32 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അയോഗ്യനാക്കണമെന്ന പരാതികളിൽ നിലവിൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും സഭയിലെ അംഗങ്ങൾ ആരെങ്കിലും പരാതി നൽകിയാൽ മാത്രമേ എത്തിക്സ് കമ്മിറ്റിക്ക് കൈമാറാൻ സാധിക്കൂ എന്നും സ്പീക്കർ വ്യക്തമാക്കി. വ്യക്തികളുടെ ചെയ്തികൾ സഭയുടെ അന്തസിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
asasasas

