50 ലക്ഷം കിട്ടിയാൽ കണ്ണ് മഞ്ഞളിക്കും; കോഴ വെളിപ്പെടുത്തിയ ലീഗ് സ്വതന്ത്രൻ ഇടതുപക്ഷത്തേക്ക്
ഷീബ വിജയൻ
വടക്കാഞ്ചേരി: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറാൻ സി.പി.എം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറിന്റെ ഫോൺ സംഭാഷണം പുറത്ത്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഏഴ് സീറ്റുകൾ വീതം ലഭിച്ച സാഹചര്യത്തിലാണ് ജാഫർ എൽ.ഡി.എഫിന് വോട്ട് ചെയ്തത്. വോട്ട് ചെയ്തതിന് പിന്നാലെ അദ്ദേഹം അംഗത്വം രാജിവെക്കുകയും ചെയ്തു.
"50 ലക്ഷം കിട്ടിയാൽ നിന്റെയും കണ്ണ് മഞ്ഞളിക്കും, എനിക്ക് ലൈഫ് സെറ്റിലാക്കണം" എന്ന് ജാഫർ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കൂറുമാറ്റത്തിലൂടെ സി.പി.എമ്മിലെ കെ.വി. നഫീസ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, തമാശയ്ക്ക് പറഞ്ഞ കാര്യങ്ങളാണെന്നാണ് ജാഫറിന്റെ വിശദീകരണം. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
sdadsads