ആകാശത്ത് വർണ്ണവിസ്മയം; യു.എ.ഇയിൽ റെക്കോർഡുകളുടെ പുതുവർഷാഘോഷം
ഷീബ വിജയൻ
റാസൽഖൈമ/അബൂദബി: ആവേശകരമായ പുതുവത്സരത്തെ ലോകറെക്കോർഡുകളോടെ വരവേറ്റ് യു.എ.ഇ. തുടർച്ചയായ എട്ടാം വർഷവും ഗിന്നസ് നേട്ടം സ്വന്തമാക്കിയാണ് റാസൽഖൈമ ചരിത്രം കുറിച്ചത്. അൽ മർജാൻ ദ്വീപിന് സമീപം 2,300 ഡ്രോണുകൾ അണിനിരന്ന 15 മിനിറ്റ് നീണ്ട കരിമരുന്ന് പ്രയോഗമാണ് പുതിയ റെക്കോർഡ് സമ്മാനിച്ചത്. ആറ് കിലോമീറ്റർ ദൈർഘ്യത്തിൽ തീരവും ആകാശവും ഒരുപോലെ വർണ്ണാഭമായ കാഴ്ചയ്ക്ക് ആയിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുന്നതായിരുന്നു ഈ പ്രകടനം.
അതേസമയം, അബൂദബിയിലെ അൽ വത്ബയിൽ നടന്ന ശൈഖ് സായിദ് ഫെസ്റ്റിവലിൽ 62 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ട് ലോകത്തെ അമ്പരപ്പിച്ചു. ഇതിന് പുറമെ 6,500 ഡ്രോണുകൾ ആകാശത്ത് വിസ്മയരൂപങ്ങൾ തീർത്തതും ലോകറെക്കോർഡ് നേട്ടമായി. അബൂദബി കോർണിഷ്, യാസ് ഐലൻഡ് എന്നിവിടങ്ങളിലും വിപുലമായ ആഘോഷങ്ങൾ നടന്നു.
asdasas