സമൻസ് ലഭിച്ചത് ചാനലിലൂടെ മാത്രം; ഇ.ഡി വാർത്തകൾ നിഷേധിച്ച് നടൻ ജയസൂര്യ


ഷീബ വിജയൻ

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും സമൻസ് അയച്ചെന്ന വാർത്തകൾ നിഷേധിച്ച് നടൻ ജയസൂര്യ. തനിക്കോ ഭാര്യക്കോ നേരിട്ട് യാതൊരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും ചാനലുകളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഡിസംബർ 24-നും 29-നും ഇ.ഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ടെന്നും ഏഴാം തീയതി വീണ്ടും വരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിന്റെ പ്രതിഫലമാണ് കൈപ്പറ്റിയതെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമാണെന്നും ജയസൂര്യ പറഞ്ഞു. പരസ്യത്തിനായി സമീപിക്കുന്നവർ ഭാവിയിൽ തട്ടിപ്പ് നടത്തുമെന്ന് മുൻകൂട്ടി അറിയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രതി സാദിഖ് റഹീമിന്റെ അക്കൗണ്ടിൽ നിന്ന് ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം എത്തിയതായാണ് ഇ.ഡി കണ്ടെത്തൽ.

article-image

dfsaadfsdafs

You might also like

Most Viewed