ആണവനിലയങ്ങളുടെ വിവരങ്ങൾ കൈമാറി ഇന്ത്യയും പാകിസ്താനും


ഷീബ വിജയൻ

ന്യൂഡൽഹി: മുപ്പത് വർഷത്തിലേറെയായി തുടരുന്ന ഉഭയകക്ഷി കരാറിന്റെ ഭാഗമായി ഇന്ത്യയും പാകിസ്താനും തങ്ങളുടെ ആണവനിലയങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പട്ടിക പരസ്പരം കൈമാറി. എല്ലാ വർഷവും ജനുവരി ഒന്നിന് നടക്കുന്ന ഈ പ്രക്രിയ ഇത്തവണയും വിദേശകാര്യ മന്ത്രാലയങ്ങൾ മുഖേന പൂർത്തിയാക്കി.

1988-ൽ ഒപ്പുവെച്ച കരാർ പ്രകാരം ഇരുരാജ്യങ്ങളും പരസ്പരം ആണവനിലയങ്ങളെ ആക്രമിക്കാൻ പാടുള്ളതല്ല. സുരക്ഷ മുൻനിർത്തി എല്ലാ വർഷവും പുതുവർഷ ദിനത്തിൽ ഈ വിവരങ്ങൾ കൈമാറണമെന്നതാണ് വ്യവസ്ഥ. 1991 ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന ഈ കരാർ പ്രകാരം 1992 മുതലാണ് ഇന്ത്യ വിവരങ്ങൾ പാകിസ്താന് ഔദ്യോഗികമായി നൽകിത്തുടങ്ങിയത്.

article-image

asasdsa

You might also like

Most Viewed