സോണിയ-പോറ്റി ചിത്രവിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ വി.ഡി. സതീശൻ; 'ആരോപണം വില കുറഞ്ഞത്
ഷീബ വിജയൻ
കൊച്ചി: സോണിയ ഗാന്ധിയും സ്വർണ്ണക്കവർച്ചാ കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായിയുടേത് വില കുറഞ്ഞ ആരോപണമാണെന്നും ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രശ്നങ്ങൾ മറയ്ക്കാനാണ് സി.പി.എം ഈ ഫോട്ടോ ആയുധമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മുൻകൂട്ടി അനുവാദം വാങ്ങിയാൽ ആർക്കും സോണിയ ഗാന്ധിയെ കാണാമെന്നും എന്നാൽ മുഖ്യമന്ത്രിയെ കാണുക അത്ര എളുപ്പമല്ലെന്നും സതീശൻ പരിഹസിച്ചു. സ്വർണ്ണം കവർന്ന രണ്ട് സി.പി.എം നേതാക്കൾ ജയിലിലാണെന്ന വസ്തുതയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമം. മുഖ്യമന്ത്രിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ടെന്നും അതിനർത്ഥം മുഖ്യമന്ത്രി കവർച്ചയിൽ പങ്കാളിയാണെന്നല്ലെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു. സ്വർണ്ണക്കവർച്ചാ കേസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
WAASDSA
