കൊച്ചി മേയറായി വി.കെ. മിനിമോൾ; ഉപാധ്യക്ഷനായി ദീപക് ജോയ്


ഷീബ വിജയൻ

കൊച്ചി: കൊച്ചി കോർപറേഷൻ മേയറായി യു.ഡി.എഫിന്റെ വി.കെ. മിനിമോൾ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കൗൺസിലിൽ 48 വോട്ടുകൾ നേടിയാണ് മിനിമോൾ വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടും എൻ.ഡി.എ സ്ഥാനാർഥിക്ക് ആറ് വോട്ടും ലഭിച്ചു. ഒരു സ്വതന്ത്ര കൗൺസിലറും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു.

രണ്ടര വർഷം വീതം രണ്ട് പേർക്ക് മേയർ പദവി നൽകാനാണ് യു.ഡി.എഫ് തീരുമാനം. ആദ്യ ടേമിൽ മിനിമോളും തുടർന്ന് ഷൈനിയും മേയറാകും. ഡെപ്യൂട്ടി മേയർ പദവി ആദ്യഘട്ടത്തിൽ ദീപക് ജോയിക്കും പിന്നീട് കെ.വി.പി. കൃഷ്ണകുമാറിനും നൽകും. മേയർ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന ദീപ്തി മേരി വർഗീസ് തിരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങിന് നിൽക്കാതെ മടങ്ങിയത് പാർട്ടിയിലെ ഭിന്നതയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. എങ്കിലും മിനിമോളെ ദീപ്തി അഭിനന്ദിച്ചിരുന്നു.

article-image

FSDEDFSSDDFS

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed