ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ. പ്രസാദ് ഡെപ്യൂട്ടി മേയർ
ഷീബ വിജയൻ
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിനെയും ഡെപ്യൂട്ടി മേയറായി എ. പ്രസാദിനെയും കോൺഗ്രസ് നിശ്ചയിച്ചു. ഡിസിസി വൈസ് പ്രസിഡന്റും പ്രമുഖ ഗൈനോക്കോളജിസ്റ്റുമാണ് നിജി ജസ്റ്റിൻ. മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയാണ് നിജിയെ പരിഗണിച്ചത് എന്നതിനാൽ ടേം വ്യവസ്ഥയിലായിരിക്കും ഭരണമെന്നാണ് സൂചന. കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ പിന്തുണയോടെയാണ് നിജി ജസ്റ്റിൻ്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. തിരഞ്ഞെടുപ്പ് നാളെ നടക്കും.
dsadsaads
