ഗർഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; യുവാവ് പിടിയിൽ
ഷീബ വിജയൻ
കോഴിക്കോട്: താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവത്തിൽ പങ്കാളി ഷാഹിദ് റഹ്മാൻ പിടിയിലായി. ലഹരിക്കടിമയായ ഇയാൾ മദ്യപിച്ച് വീട്ടിലെത്തി യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
