കരട് വോട്ടർ പട്ടിക: പുറത്തായവർക്ക് വീണ്ടും അപേക്ഷിക്കാം
ഷീബ വിജയൻ
തിരുവനന്തപുരം: കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് പുതിയ വോട്ടർമാരായി അപേക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകി. പരാതികളും ആക്ഷേപങ്ങളും ജനുവരി 22 വരെ സമർപ്പിക്കാം. പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട 24 ലക്ഷത്തിലധികം പേർ 'ഫോം ആറ്' വഴി പുതിയ അപേക്ഷ നൽകണം. ഇവർക്ക് പഴയ വോട്ടർ നമ്പറിന് പകരം പുതിയ നമ്പറായിരിക്കും അനുവദിക്കുക.
dfsdfsadsdsaf




