വീടിനുള്ളിൽ 'ഹൈടെക്' കഞ്ചാവ് തോട്ടം; തിരുവനന്തപുരത്ത് യുവാവ് പിടിയിൽ
ഷീബ വിജയൻ
തിരുവനന്തപുരം: വീടിനുള്ളിൽ കൃത്രിമ സാഹചര്യമൊരുക്കി കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശി ധനുഷിനെയാണ് (26) സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്. വരാന്തയിലെ ഷൂറാക്കിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച നിലയിലായിരുന്നു കഞ്ചാവ് ചെടികൾ.
ചെടികളുടെ വളർച്ചയ്ക്കായി എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിച്ച് കൃത്രിമ പ്രകാശവും, വായുസഞ്ചാരത്തിനായി എക്സ്ഹോസ്റ്റ് ഫാനുകളും ഇയാൾ ക്രമീകരിച്ചിരുന്നു. ഗ്രോബാഗുകളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിട്ടായിരുന്നു കൃഷി. പ്രതിക്കെതിരെ നേരത്തെയും ലഹരിക്കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ പാരിപ്പള്ളിയിൽ മാരക ലഹരിമരുന്നുകളുമായി ഗോകുൽ ജി. നാഥ് (32) എന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
adswadsads
