പോക്സോ കേസ്: ക്രിക്കറ്റ് താരം യഷ് ദയാലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ഷീബ വിജയൻ
ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഐ.പി.എൽ താരം യഷ് ദയാലിന് തിരിച്ചടി. താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ജയ്പുർ പോക്സോ കോടതി തള്ളി. കുറ്റകൃത്യത്തിൽ ദയാലിന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ജഡ്ജി അൽക ബൻസാൽ നിരീക്ഷിച്ചു.
ക്രിക്കറ്റ് കരിയറിൽ സഹായം വാഗ്ദാനം ചെയ്ത് രണ്ടര വർഷത്തോളം താരം പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. ഡിജിറ്റൽ തെളിവുകളും ഹോട്ടൽ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ പണം തട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും പെൺകുട്ടി പ്രായപൂർത്തിയായ ആളാണെന്നാണ് കരുതിയതെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു താരമായ യഷ് ദയാലിന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങിയേക്കും.
dffdf
