പിണറായിയിലെ ബോംബ് സ്ഫോടനം: 'പടക്കം പൊട്ടിയതെന്ന്' പോലീസ്; കേസെടുത്ത് എഫ്ഐആർ


ഷീബ വിജയ൯

കണ്ണൂർ: പിണറായി വെണ്ടുട്ടായിയിൽ സിപിഎം പ്രവർത്തകൻ്റെ കൈപ്പത്തി ചിതറിയ സംഭവത്തിൽ അപകടകാരണം പടക്കമാണെന്ന് പോലീസ് എഫ്ഐആർ. സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് പരിക്കേറ്റ വിപിൻ രാജിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ഇത് ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓലപ്പടക്കം പൊട്ടിയതാണെന്നാണ് സിപിഎം വിശദീകരണം.

അതേസമയം, പാനൂർ മേഖലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുകയാണ്. സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സിപിഎം സൈബർ ഗ്രൂപ്പുകൾ ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി നടത്തുന്നതായി പരാതിയുണ്ട്. മേഖലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആയുധങ്ങൾ താഴെവെക്കാൻ സിപിഎം തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.

article-image

dsadsadsaads

You might also like

  • Straight Forward

Most Viewed