കൊച്ചി മേയർ സ്ഥാനത്തിനായി കോൺഗ്രസിൽ പോര്; ദീപ്തി മേരി വർഗീസിനെതിരെ പടയൊരുക്കം


ഷീബ വിജയ൯

കൊച്ചി: കൊച്ചി മേയർ പദവിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നു. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ മേയറാക്കുന്നത് തടയാൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ നീക്കം തുടങ്ങി. കെപിസിസി നൽകുന്ന ആദ്യ പരിഗണന ദീപ്തിക്കാണെങ്കിലും ജില്ലയിലെ ചില പ്രമുഖ നേതാക്കൾ ഇതിനെ എതിർക്കുന്നുണ്ട്. ഷൈനി മാത്യു, വി.കെ. മിനിമോൾ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.

പാർലമെൻ്ററി പാർട്ടി യോഗം വിളിച്ച് കൗൺസിലർമാരുടെ ഭൂരിപക്ഷം നോക്കി മേയറെ തീരുമാനിക്കണമെന്നാണ് ദീപ്തി വിരുദ്ധ ചേരിയുടെ ആവശ്യം. ലത്തീൻ സമുദായത്തിന് പ്രാധാന്യമുള്ള നഗരമായതിനാൽ ഷൈനിക്കോ മിനിമോളോ പദവി നൽകണമെന്നാണ് ഇവരുടെ വാദം. തർക്കം രൂക്ഷമായാൽ മേയർ പദവി രണ്ടര വർഷം വീതം പങ്കുവെക്കാനുള്ള സാധ്യതയും നേതൃത്വം പരിഗണിക്കുന്നുണ്ട്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കെ.വി.പി. കൃഷ്ണകുമാർ, ദീപക് ജോയ് എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.

article-image

adsdasads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed