കുടിയേറ്റ നിയമം കടുപ്പിച്ച് ട്രംപ്; ഫലസ്തീൻ പാസ്‌പോർട്ടുള്ളവർക്കും അമേരിക്കയിൽ വിലക്ക്


ഷീബ വിജയ൯

വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്കും ഫലസ്തീൻ അതോറിറ്റി പാസ്‌പോർട്ട് കൈവശമുള്ളവർക്കും അമേരിക്കയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി വൈറ്റ് ഹൗസ്. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകാൻ സാധ്യതയുള്ള വിദേശികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടി. രാജ്യത്തിൻ്റെ ഭരണഘടനാ മൂല്യങ്ങളെയും സംസ്കാരത്തെയും അസ്ഥിരപ്പെടുത്താൻ സാധ്യതയുള്ളവരെയും വിലക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.

സിറിയയിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഈ കർശന തീരുമാനം. ആഫ്രിക്കൻ രാജ്യങ്ങളായ ബർക്കിനാ ഫാസോ, മാലി, നൈജർ, സിയറ ലിയോൺ, സൗത്ത് സുഡാൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസ് എന്നിവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങൾ. ആഫ്രിക്കൻ വംശജരായ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം സ്വീകരിച്ചുവരുന്ന കർശന നിലപാടിൻ്റെ തുടർച്ചയാണിത്.

article-image

dfsgfssdfsdf

You might also like

  • Straight Forward

Most Viewed